ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ചു; വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

സംഭവത്തില്‍ പൊലീസ് കേസെടുത്തു

സേലം: ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന്‍ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നു.

ഇത് പെട്ടെന്ന് ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗംഗവല്ലി പൊലീസ് കേസെടുത്തു.

Content Highlight : Father and son die after house catches fire after pouring petrol to kill termites

To advertise here,contact us