ലഖ്നൗ: ഉത്തര്പ്രദേശില് ദുരഭിമാന കൊല. 17കാരിയെ പിതാവും പ്രായപൂര്ത്തിയാകാത്ത സഹോദരനും വെടിവെച്ച് കൊന്നു. ഷാംലി ജില്ലയിലാണ് സംഭവം. പിതാവ് ജുല്ഫാമും 15കാരനായ സഹോദരനുമാണ് 12ാം ക്ലാസ് വിദ്യാര്ത്ഥിയായ മസ്കാനെ വെടിവെച്ച് കൊന്നത്. കഴിഞ്ഞ ദിവസമാണ് കൊല നടന്നതെന്ന് സുപ്രണ്ട് ഓഫ് പൊലീസ് എന് പി സിങ് പറഞ്ഞു.
ഇരുവരും മസ്കാനെ വീടിന്റെ മുകള് നിലയിലേക്ക് കൊണ്ടുപോകുകയും പിസ്റ്റല് ഉപയോഗിച്ച് വെടിവക്കുകയുമായിരുന്നു. ജുല്ഫാമിനും മകനുമെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റല് കണ്ടുകെട്ടിയിട്ടുണ്ട്.
കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തിയതിനാണ് മകളെ കൊന്നതെന്ന് ഇയാള് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് മസ്കാന് ആണ്സുഹൃത്തുമായി ഫോണില് ചാറ്റ് ചെയ്യുന്നത് പിതാവ് കണ്ടതിന് പിന്നാലെയാണ് കൊലപ്പെടുത്തിയത്. മസ്കാന്റെ മൃതശരീരം പോസ്റ്റ്മോര്ട്ടത്തിന് വിട്ടയച്ചു.
Content Highlights: Honour killing at Uttarpradesh Father and minor son killed minor daughter