ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിയിൽ തിക്കും തിരക്കും. ഇരുപതോളം പേർ കുഴഞ്ഞുവീണു. ഇതിൽ ആറ് പേർ കുട്ടികളാണ്. തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചതായി തമിഴ് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിലെ കരൂറിലായിരുന്നു ഇന്ന് വിജയ്യുടെ റാലി നടന്നത്. വൻ ജനത്തിരക്കായിരുന്നു റാലിയിൽ അനുഭവപ്പെട്ടത്. ഇതിനിടെയാണ് ഇരുപതോളം പേർ കുഴഞ്ഞുവീണത്. സംഭവത്തിന് പിന്നാലെ പ്രസംഗം പൂര്ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥലത്തേയ്ക്ക് കൂടുതൽ ആംബുലൻസുകൾ എത്തിയതായാണ് റിപ്പോർട്ടുകൾ
Content Highlight; Stampede-like situation at Vijay’s rally in Tamil Nadu; several people fainted