ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാൽപതായെന്ന് റിപ്പോർട്ട്. നിരവധി പേര് കുഴഞ്ഞുവീണതായും റിപ്പോര്ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 12 പേരുടെ നില ഗുരുതരമാണെന്നും വിവരം. കരൂറില് നടന്ന റാലിക്കിടെയാണ് ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളും 16 സ്ത്രീകളും ദുരന്തത്തില് മരിച്ചതായാണ് തമിഴ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജില്ലാ കളക്ടര് എം തങ്കവേല് 29 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന് നാളെ കരൂരിലെത്തും. വി സെന്തില് ബാലാജി ആശുപത്രിയില് തുടരുകയാണ്. ജനങ്ങളെ പ്രദേശത്തുനിന്നും ഒഴിപ്പിക്കാന് പൊലീസ് ലാത്തി ചാര്ജ് നടത്തി. പ്രസംഗം പൂര്ത്തിയാക്കാതെ വിജയ് മടങ്ങുകയായിരുന്നു. സ്ഥിതിഗതികള് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വിലയിരുത്തിയിട്ടുണ്ട്. കരൂര് കളക്ടറുമായും എഡിജിപിയുമായും മുഖ്യമന്ത്രി ഫോണില് സംസാരിച്ചു. അടിയന്തര മെഡിക്കല് സേവനങ്ങള് ഉറപ്പാക്കുമെന്ന് എംകെ സ്റ്റാലിന് അറിയിച്ചു. കരൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി അനുമതിയോടെയാണ് വിജയ്യുടെ റാലിക്ക് വേദി ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്. വിജയ് ആളുകളോട് സുരക്ഷിതരായിരിക്കാൻ പറയുന്നതിന്റെ വീഡിയോയും പുറത്തുവരുന്നുണ്ട്. 9 വയസുളള കുട്ടിയെ കാണാതായതായും വിജയ് പ്രസംഗത്തിനിടെ പറയുന്നുണ്ട്. പ്രവർത്തകരോട് കുട്ടിയെ കണ്ടുപിടിച്ചുകൊടുക്കാൻ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങുകയായിരുന്നു. അപകടമുണ്ടായ ആദ്യ ഘട്ടത്തിൽ ആംബുലൻസുകൾക്കടക്കം എത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
Content Highlights: Stampede in Vijay's TVK Rally: 33 deaths many injured