കരൂര്: വിജയ്യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 33 പേര് മരിച്ച സംഭവത്തില് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കരൂരില് ഉണ്ടായത് ദുഃഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി എക്സില് കുറിച്ചു. പരിക്കേറ്റവര് എല്ലാവരും വേഗത്തില് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്ഥിക്കുന്നതായും മോദി അറിയിച്ചു.
'തമിഴ്നാട്ടിലെ കരൂരില് രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗര്ഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നു. ദുഷ്ക്കരമായ ഈ സമയം മറികടക്കാന് അവര്ക്ക് ശക്തി ലഭിക്കട്ടെ. പരിക്കേറ്റ എല്ലാവരും വേഗത്തില് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.' മോദി കുറിച്ചു.
The unfortunate incident during a political rally in Karur, Tamil Nadu, is deeply saddening. My thoughts are with the families who have lost their loved ones. Wishing strength to them in this difficult time. Praying for a swift recovery to all those injured.
റാലിയില് പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Praying for a swift recovery to all those injured, says Narendra Modi