ചെന്നൈ: കരൂര് അപകടത്തിന് കാരണം വിജയ് കാരവാന് മുകളില് നിന്ന് കുപ്പികള് എറിഞ്ഞ് കൊടുത്തത് എന്ന് തമിഴ് മാധ്യമങ്ങള്. വിജയ് എറിഞ്ഞ കുപ്പി പിടിക്കാന് ആളുകള് തിടുക്കം കാട്ടിയതോടെ വലിയ തിക്കും തിരക്കുമുണ്ടായി എന്നാണ് തമിഴ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. അപകടത്തിന് പിന്നാലെ ആളുകളെ ഒഴിപ്പിക്കുന്നതിനായി പൊലീസ് ലാത്തി വീശിയതും വലിയ രീതിയില് വിമര്ശിക്കപ്പെടുകയാണ്.
അതേസമയം നാല്പ്പത് പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് പിന്നില് ഡിഎംകെ സര്ക്കാരിന്റെ വീഴ്ച്ചയാണെന്ന വിമര്ശനവുമായി ബിജെപി നേതാവ് കെ അണ്ണാമലൈ രംഗത്ത്. ഡിഎംകെ പരിപാടികള്ക്ക് മാത്രമെ സര്ക്കാര് ആവശ്യത്തിന് പൊലീസ് സുരക്ഷ നല്കുകയുള്ളൂ എന്നും എത്ര പേര് പരിപാടിയില് പങ്കെടുക്കുമെന്ന് മുന്കൂട്ടി കണക്കാക്കാന് പൊലീസിന് കഴിഞ്ഞില്ലെന്നും ഇത് വലിയ വീഴ്ച്ചയാണെന്നും അണ്ണാമലൈ വിമര്ശിച്ചു.
Content Highlight; Annamalai blames TamilNadu govt, DMK over Karur TVK stampede