ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ 15 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിന്റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. കുഞ്ഞിന്റെ വായ തുറന്നപ്പോൾ ഒരു കല്ലും കണ്ടെത്തി. കുഞ്ഞ് കരയുന്നത് മറ്റാരും കേൾക്കാതിരിക്കാനാവണം ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. കന്നുകാലിയെ മേയ്ക്കാനെത്തിയ ആളാണ് കുട്ടിയെ ആദ്യം കണ്ടത്. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ഭിൽവാരയിലെ മണ്ഡൽഗഡ് നിയമസഭാ മണ്ഡലത്തിലെ ബിജോളിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സീതാ കുണ്ഡ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡിനോട് ചേർന്നുള്ള കാട്ടിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനാണ് ശ്രമം.
Content Highlights: Newborn Found Abandoned In Rajasthan Forest