വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ ഗുരുതര സുരക്ഷാ വീഴ്ച; വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് യുവാവ് അതിക്രമിച്ച് കയറി

വിജയ് തന്നെയാണ് യുവാവിനെ ആദ്യം കാണുന്നത്. തുടര്‍ന്ന് ഇയാളെ താഴെയിറക്കി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ ഗുരുതര സുരക്ഷാ വീഴ്ച. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി. വീടിന് സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് ടെറസില്‍ എത്തിയത്.

വിജയ് തന്നെയാണ് യുവാവിനെ ആദ്യം കാണുന്നത്. തുടര്‍ന്ന് ഇയാളെ താഴെയിറക്കി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

അരുണ്‍ എന്ന യുവാവാണ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മധുരാന്തകം സ്വദേശിയാണെന്നും രാജ എന്നാണ് പിതാവിന്റെ പേരെന്നും പൊലീസ അറിയിച്ചു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. പരിശോധനകള്‍ക്കായി യുവാവിനെ കിഴ്‌പോക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Content Highlights- Vijay’s home breached, security under scanner

To advertise here,contact us