ഇന്ന് പൊട്ടിക്കുമോ ആ 'ഹൈഡ്രജന്‍ ബോംബ്'; രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ 10ന്

വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ വാരണാസി മണ്ഡലത്തില്‍ മോദി പിന്നോട്ടുപോയിരുന്നു. ഭൂരിപക്ഷം വളരെയധികം കുറയുകയും ചെയ്തു.

ന്യൂഡല്‍ഹി: ഇന്ന് രാവിലെ 10മണിക്ക് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്നത് ഹൈഡ്രജന്‍ ബോംബാണെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുശേഷം രാഹുല്‍ നടത്തുന്ന വാര്‍ത്താ സമ്മേളനമായത് കൊണ്ട് തന്നെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ഇന്ത്യ.

നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടിനെ കുറിച്ചു രാഹുല്‍ വെളിപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇത് വരെ വ്യക്തതയില്ല. ബിഹാറില്‍ വോട്ടവകാശ യാത്രയുടെ സമാപന വേദിയിലാണ് വലിയൊരു വെളിപ്പെടുത്തല്‍ വരുന്നുണ്ടെന്നാണ് രാഹുല്‍ സൂചിപ്പിച്ചത്. ആദ്യം വോട്ടുകൊള്ളക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ആറ്റം ബോംബ് മാത്രമാണ്. ഇനി വരാനുള്ളത് ഹൈഡ്രജന്‍ ബോംബ് ആണെന്നാണ് രാഹുല്‍ പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ മൂന്നാം തവണയും പ്രധാനമന്ത്രിയാവാനെത്തുന്ന വിശേഷണത്തോടെയാണ് മോദി ജനവിധി തേടിയത്. എന്നാല്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായി മുന്നിലെത്തിയിരുന്നു. ഇത് ബിജെപി ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. പിന്നീട് മോദി കയറിവന്ന് വിജയിച്ചു കയറിയെങ്കിലും ഭൂരിപക്ഷം വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

Content Highlights: Rahul Gandhi will address a ‘special’ press conference on Thurdsday, 18 September

To advertise here,contact us