മുംബൈയില്‍ റോഡരുകിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാറ് പാഞ്ഞുകയറി; ദാരുണാന്ത്യം

അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയെന്ന് പൊലീസ്

മുംബൈ: റോഡരികിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാര്‍ പാഞ്ഞുകയറി ദാരുണാന്ത്യം. മുംബൈ കലാച്ചോവ്കിയില്‍ നടന്ന അപകടത്തില്‍ ചന്ദ്ര വജന്‍ദാരാണ് കൊല്ലപ്പെട്ടത്. ചന്ദ്രയുടെ 11 വയസുകാരനായ മൂത്ത സഹോദരന്‍ ഷൈലു വജന്‍ദാറിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പ്രസിദ്ധമായ ലാല്‍ബഗ്ച രാജാ ഗണപതി മണ്ഡലിന് മുന്നിലാണ് അപകടം നടന്നത്.

കാറിന്റെ അതിവേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം ഇരുവരെയും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രയെ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights: Two year old died by Car accident when sleeping road side in Mumbai

To advertise here,contact us