ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ച് അധ്യാപകൻ; കുട്ടികൾ ഇഷ്ടം കൊണ്ട് ചെയ്തതെന്ന് വിശദീകരണം

അധ്യാപകനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പട്ന: ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ച് അധ്യാപകൻ. ബിഹാർ കിഷൻപൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. ക്ലാസ് സമയത്തായിരുന്നു മസാജ്. കുട്ടികൾ ഇഷ്ടം കൊണ്ട് ചെയ്യുന്നതെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധ്യാപകനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അധ്യാപകൻ സുമൻ കുമാറിനോട് വിശദീകരണം തേടി.

Content Highlights: Teacher gives massage to students in classroom in bihar

To advertise here,contact us