ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി; ഡൽഹി കലാപത്തിലെ ഗൂഡാലോചന കേസ് പ്രതികൾക്ക് ആർക്കും ജാമ്യമില്ല

ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്

ന്യൂഡല്‍ഹി: ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ഡല്‍ഹി കലാപത്തിലെ വിശാല ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. യുഎപിഎ ചുമത്തപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.

Content Highlights: Delhi High Court rejects Umar Khalid's bail

To advertise here,contact us