കാഠ്മണ്ഡു: ജെയ്ഷെ ഇ മുഹമ്മദ് ഭീകരര് ഇന്ത്യയിലേക്ക് കടന്നെന്ന റിപ്പോര്ട്ട് തള്ളി നേപ്പാള്. നേപ്പാളില് നിന്ന് ബിഹാര് വഴി മൂന്ന് ജെയ്ഷെ ഭീകരര് കടന്നതായി നേരത്തെ റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. എന്നാല് ഭീകരര് കാഠ്മണ്ഡുവില് നിന്ന് മലേഷ്യയിലേക്ക് കടന്നതായി നേപ്പാള് അറിയിച്ചു. മൂന്ന് ഭീകരരും പാകിസ്ഥാന് പൗരന്മാരായിരുന്നെന്നും ഇവര് വ്യത്യസ്ത സമയങ്ങളില് വ്യത്യസ്ത വിമാനങ്ങളിലായാണ് കാഠ്മണ്ഡുവില് നിന്ന് ക്വാലാലംപൂരിലേക്ക് യാത്ര ചെയ്തതെന്നും നേപ്പാള് പൊലീസും ഇമിഗ്രേഷന് വകുപ്പും വ്യക്തമാക്കി.
നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്ത്തകരായ മൂന്ന് പേര് നേപ്പാളിൽ നിന്ന് ബിഹാറിലേയ്ക്ക് കടന്നു എന്ന റിപ്പോര്ട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റാവല്പിണ്ടി സ്വദേശികളായ ഹസ്നൈല് അലി, ആദില് ഹുസൈന് അമര്കോട്ട്, ഉസ്മാന് ബഹവല്പൂര് എന്നിവരാണ് അനധികൃതമായി പ്രവേശിച്ചതെന്ന് ബിഹാര് പൊലീസ് വ്യക്തമാക്കിയിരുന്നു. ആളെ തിരിച്ചറിയുന്നതിനായി മൂന്നുപേരുടെയും ചിത്രങ്ങളുടെ സ്കെച്ച് പുറത്തുവന്നിരുന്നു. ഇതേതുടര്ന്ന് ബിഹാറില് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
ഓഗസ്റ്റ് എട്ടിനാണ് ഹസ്നൈല് അലി, ആദില് ഹുസൈന് എന്നിവര് കാഠ്മണ്ഡുവില് എത്തിയത് എന്നും ഇതിന് പിന്നാലെ ഓഗസ്റ്റ് പത്തിന് ഉസ്മാനും എത്തുകയായിരുന്നു എന്നും നേപ്പാള് ഇമിഗ്രേഷന് ഡിപ്പാര്ട്ട്മെന്റ് അറിയിച്ചു. പാകിസ്ഥാന് പാസ്പോര്ട്ട് ഉപയോഗിച്ചായിരുന്നു ഇവര് നേപ്പാളില് എത്തിയത്. ഹസ്നൈന് അലിയും ആദില് ഹുസൈനും ഓഗസ്റ്റ് 15ന് രാത്രി 10:45 ന് പുറപ്പെട്ട മലേഷ്യന് എയര്ലൈന്സിന്റെ ങഒ 115 വിമാനത്തില് കാഠ്മണ്ഡുവില് നിന്ന് ക്വാലാലംപൂരിലേക്ക് പോയി. ആഗസ്ത് 24 ന് രാത്രി 9:35 ന് പുറപ്പെട്ട നേപ്പാള് എയര്ലൈന്സിന്റെ ഞഅ 415 വിമാനത്തില് മുഹമ്മദ് ഉസ്മാനും ക്വാലാലംപൂരിലേക്ക് പോയതായാമ് നേപ്പാള് അധികൃതര് അവകാശപ്പെടുന്നത്.
സന്ദര്ശക വിസയിലാണ് മൂന്ന് പേരും നേപ്പാളിലെത്തിയത്. ഇവരെക്കുറിച്ച് ഇന്ത്യന് അധികൃതരില് നിന്നോ ഇന്റര്പോളില് നിന്നോ യാതൊരു മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ലെന്ന് നേപ്പാള് ഇമിഗ്രേഷന് അറിയിച്ചു. അവരുടെ പാസ്പോര്ട്ടുകള് ആരുടെയും നിരീക്ഷണ പട്ടികയില് ഇല്ലെന്നും അത്തരം വിവരങ്ങള് ലഭ്യമായിരുന്നെങ്കില് അവരെ കസ്റ്റഡിയിലെടുക്കുമായിരുന്നെന്നും ഉദ്യോഗസ്ഥര് പറഞ്ഞു.
Content Highlight; Nepal denies reports of Jaish terrorists in Bihar; says they may be in Malaysia.