മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണം: ബിജെപി എംഎല്‍എ

നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണ് എന്നാണ് എംഎല്‍എ പറയുന്നത്

ചണ്ടീഗഡ്: മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഹരിയാനയിലെ ബിജെപി എംഎല്‍എ റാം കുമാര്‍ ഗൗതം. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണ് എന്നാണ് എംഎല്‍എ പറയുന്നത്. ഹരിയാന നിയമസഭയിലാണ് റാം കുമാര്‍ ഗൗതം ഇതുസംബന്ധിച്ച നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്.

'ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയാണ്. മക്കള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'- എന്നാണ് റാം കുമാര്‍ ഗൗതം നിയമസഭയില്‍ പറഞ്ഞത്.

Content Highlights: Haryana bjp mla calls for law that mandates parents permission for marriage

To advertise here,contact us