ന്യൂഡല്ഹി: ഇന്ദിരാ ഭവനില് സ്വാതന്ത്ര്യദിനം ആഘോഷിച്ച് കോണ്ഗ്രസ്. കനത്ത മഴയിലും നിരവധി കോണ്ഗ്രസ് നേതാക്കളാണ് ദേശീയ പതാകയയുര്ത്തല് ചടങ്ങിലെത്തിച്ചേര്ന്നത്. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ പതാകയുയര്ത്തിയപ്പോള് മഴ നനഞ്ഞ് നില്ക്കുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള് നേരുന്നുവെന്ന് രാഹുല് ഗാന്ധി എക്സില് കുറിച്ചു. മഹാത്മാക്കളായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളിലൂടെ നേടിയെടുത്ത ഈ സ്വാതന്ത്ര്യം, സത്യത്തിന്റെയും സമത്വത്തിന്റെയും അടിത്തറയിലുള്ളതും ബഹുമാനവും സാഹോദര്യവും കൊണ്ട് നിറഞ്ഞതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയമാണെന്ന് അദ്ദേഹം കുറിച്ചു. ഈ അമൂല്യ പൈതൃകത്തിന്റെ അഭിമാനവും ആദരവും സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില് നിന്നും രാഹുല് ഗാന്ധി വിട്ടുനിന്നതിനെതിരെ ബിജെപി രംഗത്തെത്തി. രാഹുല് പാകിസ്താന് സ്നേഹിയാണെന്ന് ബിജെപി പറഞ്ഞു. രാഹുല് ചെയ്തത് ദേശവിരുദ്ധവും സൈനികരോടുള്ള വിരോദ്ധവുമാണെന്ന് ബിജെപി വക്താവ് പൂന്വാല എക്സില് കുറിച്ചു.
Content Highlights: Rahul Gandhi and Congress leaders celebrates Independence day at Indira Bhavan