79ാം സ്വാതന്ത്ര്യ ദിനം; ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി

പതാക ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു

ന്യൂഡല്‍ഹി: 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയില്‍ 96 പേരുള്ള സംഘമാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.

പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ചെങ്കോട്ടയിലെത്തി. ദേശീയ പതാക ഉയര്‍ത്തുന്നതിനിടയില്‍ ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഹെലികോപ്ടറുകളില്‍ ഒന്നില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയിരുന്നു. പതാക ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു.

Content Highlights: PM Narendra Modi hoists national flag at Red Fort

To advertise here,contact us