ജഗന്‍മോഹന്‍ റെഡ്ഢി കോണ്‍ഗ്രസുമായി ഒന്നിക്കാന്‍ തയ്യാറെടുക്കുന്നു; ആരോപിച്ച് ടിഡിപി

2010 നവംബര്‍ 29-നാണ് ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ടിഡിപി എംഎല്‍സി ഭൂമിറെഡ്ഢി രാമഗോപാല്‍ റെഡ്ഢി. മുന്‍ മന്ത്രിയും തന്റെ വിശ്വസ്തനുമായ ബോച്ച സത്യനാരായണയെ സഖ്യധാരണ സംസാരിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണുന്നതിനായി തുടര്‍ച്ചയായി ഡല്‍ഹിയിലേക്ക് അയക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാ ആഴ്ചയും ബെംഗളൂരുവിലെ യെലഹങ്ക പാലസില്‍ സത്യനാരായണ ജഗനുമായി കൂടിക്കാഴ്ച നടത്തുന്നതെന്തിനാണ്. ഡല്‍ഹിയിലേക്ക് പോകുന്നത് തന്റെ നേതാവിന്റെ സന്ദേശവുമായാണോയെന്നും ഭൂമിറെഡ്ഢി രാമഗോപാല്‍ റെഡ്ഢി ചോദിച്ചു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ മാത്രമല്ല ജഗന്‍ തീരുമാനിച്ചത്. തന്റെ സഹോദരിയായ വൈ എസ് ശര്‍മ്മിളയെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്ന് ഭൂമിറെഡ്ഢി രാമഗോപാല്‍ റെഡ്ഢി പറഞ്ഞു.

Content Highlights: TDP alleges Y.S. Jagan Mohan Reddy of attempting to cobble up a pact with the Congress

To advertise here,contact us