രാജസ്ഥാനില്‍ വാഹനാപകടം: ഏഴ് കുട്ടികൾ ഉൾപ്പെടെ പത്ത് പേര്‍ മരിച്ചു

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്

ദൗസ: രാജസ്ഥാനിലെ ബാപ്പിയില്‍ പാസഞ്ചര്‍ പിക്കപ്പ് വാനും ട്രെയിലര്‍ ട്രക്കും കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു.ദൗസ ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് പേരും കുട്ടികള്‍. മൂന്ന് സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. മോഹന്‍പൂര്‍ ഹൈവേയില്‍ നടന്ന അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlight; Road accident in Rajasthan: Ten people killed

To advertise here,contact us