വാല്‍പ്പാറയില്‍ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടത് കരടി ആക്രമണത്തിൽ; മുഖത്തിന്റെ ഒരു ഭാഗം കടിച്ചെടുത്തു

പുലി കടിച്ചുകൊന്നതാണെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം

ചെന്നൈ: വാല്‍പ്പാറയില്‍ ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുട്ടിയെ പുലി കടിച്ചുകൊന്നതാണെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം. എന്നാല്‍ കരടിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു.

അസം സ്വദേശികളുടെ മകന്‍ നൂറുല്‍ ഇസ്ലാമാണ് മരിച്ചത്. തേയിലത്തോട്ടത്തില്‍ മുഖത്തിന്റെ ഒരു ഭാഗം അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.

നേരത്തെ വാല്‍പ്പാറയില്‍ പുലി ഇറങ്ങിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. ഏറെ തിരച്ചിലിന് ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ പുലിയ പിടിക്കാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് കരടിയും ഇറങ്ങി ഉപദ്രവം തുടങ്ങിയിരിക്കുന്നത്. പകല്‍പോലും പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Content Highlights: 7 year old died due to bear at Valpparai

To advertise here,contact us