ഭുവന്വേശ്വർ: ഒഡീഷയിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത യുവതിയെ ഫുഡ് ഡെലിവറി ഏജന്റ് മർദ്ദിച്ചതായി പരാതി. ബിനോദിനി രഥ് എന്ന യുവതിക്കാണ് മർദ്ദനമേറ്റത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഡെലിവറി ഏജന്റ് മർദ്ദിച്ചെന്നാണ് പരാതി.
വീട്ടിൽ ഭക്ഷണവുമായി എത്തിയപ്പോൾ ഭക്ഷണം വൈകിയതിനെ ചോദ്യം ചെയ്തുവെന്നും തുടർന്ന് ഇരുവരും തമ്മിൽ സംഘർഷമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്നലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഡെലിവറി ഏജന്റ് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു.
കഴുത്തിനും തലയ്ക്കും കൈയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഡീഷയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയ്ക്കാണ് മർദ്ദനമേറ്റത്.
Content Highlight : Food Delivery Agent Attacks Odisha Woman During Argument Over Delay