ഭുവനേശ്വർ: ഒഡീഷയിൽ മൂന്ന് യുവാക്കൾ ചേർന്ന് തീകൊളുത്തിയ 15 വയസുകാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. പെൺകുട്ടിക്ക് ദേഹമാകെ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ജൂലൈ 19നായിരുന്നു സംഭവം. 12-ാം ക്ലാസ് വിദ്യാര്ത്ഥിനിയായ പെണ്കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നേരിട്ടത്. ഭാര്ഗവി നദിക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് കാത്തുനിന്ന മൂന്ന് അക്രമികള് പെണ്കുട്ടിയെ തടഞ്ഞുവെക്കുകയും തീ കൊളുത്തുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷിവിവരണം. തുടര്ന്ന് മൂവരും ഓടി രക്ഷപ്പെട്ടു.
പെണ്കുട്ടിയുടെ അലര്ച്ചയും പുകയും കണ്ടതിന് പിന്നാലെ സമീപവാസികള് ഓടിയെത്തി. അവരാണ് പെണ്കുട്ടിയെ കമ്മ്യൂണിറ്റി ഹെല്ത്ത് സെന്ററിലേക്ക് എത്തിക്കുകയും തുടര്ന്ന് ഭുവനേശ്വര് എയിംസിലേക്കും എത്തിച്ചത്. കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
Content Highlights:15 year old who suffered serious burns in odisha dies