പട്ന: ബിഹാറില് യുവതി ആംബുലന്സില് വെച്ച് പീഡനത്തിനിരയായെന്ന് പരാതി. കഴിഞ്ഞ ദിവസം ബോധ് ഗയയില് നടന്ന ഹോം ഗാര്ഡ് പരിശീലന പരിപാടിക്കിടെ ബോധരഹിതയായി വീണ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ആംബുലന്സ് ഡ്രൈവറും ടെക്നീഷ്യനും ചേര്ന്ന് പീഡിപ്പിച്ചു എന്നാണ് പരാതി.
സി സി ടി വി ദൃശ്യങ്ങള് ഉള്പ്പെടെ പരിശോധിച്ച ശേഷം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശീലനത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ പൊലീസ് ആംബുലന്സില് കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
ജൂലൈ 24 നാണ് കേസിന് ആസ്പദമായ സംഭവം. ബോധഗയ പൊലീസില് ഇന്നലെ നല്കിയ പരാതിയിലാണ് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര് വ്യക്തമാക്കി.
content highlights: In Bihar, a woman who collapsed and was raped in an ambulance on the way to the hospital