ലോക്സഭയിലെ മികച്ച പ്രകടനം; എന്‍ കെ പ്രേമചന്ദ്രന്‍ എംപി സവിശേഷ സന്‍സദ് രത്ന അവാര്‍ഡ് ഏറ്റുവാങ്ങി

കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് മികച്ച പാര്‍ലമെന്‍റേറിയനുള്ള സവിശേഷ പുരസ്കാരം എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയത്

ചെന്നൈ: പതിനാറാം ലോക്സഭയിലെയും പതിനേഴാം ലോക്സഭയിലെയും മികച്ച പ്രകടനവും പതിനെട്ടാം ലോക്സഭയിലെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്‍റെ മികവും കണക്കിലെടുത്ത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈം പോയിന്‍റ് ഫൗണ്ടേഷന്‍, സവിശേഷ സന്‍സദ് രത്ന അവാര്‍ഡ് നല്‍കി.

മുന്‍ പ്രസിഡന്‍റ് ഡോ. എപിജെ അബ്ദുൾ കലാം സ്ഥാപകനായുള്ള പ്രൈം പോയിന്‍റ് ഫൗണ്ടേഷന്‍ മികച്ച പാര്‍ലമെന്‍റേറിയനുള്ള പുരസ്കാരത്തിന് തെരഞ്ഞെടുപ്പ് നടത്തുന്നത് അഞ്ചാം തവണയാണ്. ന്യൂഡല്‍ഹിയില്‍ മഹാരാഷ്ട്ര സദനില്‍ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് മികച്ച പാര്‍ലമെന്‍റേറിയനുള്ള സവിശേഷ പുരസ്കാരം എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയത്.

Content Highlights: award for n k premachandran

To advertise here,contact us