വിജയവാഡ: 400 കോടി രൂപ വിലമതിക്കുന്ന സര്ക്കാര് ഭൂമി ലുലു ഗ്രൂപ്പിന് നല്കാനുള്ള ആന്ധ്രയിലെ എന്ഡിഎ സര്ക്കാര് തീരുമാനത്തിനെതിരെ സിപിഐഎം. വിജയവാഡയിലെ പഴയ ആര്ടിസി ഭൂമി ലുലു മാള് ആരംഭിക്കുന്നതിനായി അനുവദിക്കാന് തീരുമാനിച്ചെന്ന റിപ്പോര്ട്ടുകള് വന്നിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
പ്രാദേശിക വ്യാപാരികളുടെയും പൊതുമുതലിന്റെയും വകുപ്പില് സര്ക്കാര് ബഹുരാഷ്ട്ര കുത്തകളെ സഹായിക്കുകയാണ്. ഇത് വികസനമല്ല. ഇത് സാമ്പത്തിക കോളനിവല്ക്കരണമാണെന്നും സിപിഐഎം നേതാവ് ബാബു റാവു പറഞ്ഞു. ആയിരക്കണത്തിന് ചെറുകിട-ഇടത്തരം വ്യാപാരികളെ തകര്ക്കുന്നതിന് ലുലുവിന് ഭൂമി നല്കാനുള്ള സര്ക്കാര് തീരുമാനം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ബാബു റാവുവും ഡി കാശിനാഥും പ്രക്ഷോഭത്തെ നയിച്ചു.
നിരവധി സിപിഐഎം നേതാക്കളും വിരമിച്ച ആര്ടിസി ജീവനക്കാരും പ്രക്ഷോഭത്തില് പങ്കെടുത്തു. ലുലു മാളിന് ഭൂമി നല്കാനുള്ള തീരുമാനത്തില് നിന്ന് സര്ക്കാര് പിന്മാറിയില്ലെങ്കില് പ്രക്ഷോഭം കനപ്പെടുത്തുമെന്ന് നേതാക്കള് പറഞ്ഞു. പൊതുസ്ഥലവും ചെറുകിട വ്യവസായവും ഇടത്തരക്കാരുടെ ജീവിതവും സംരക്ഷിക്കുന്നതിന് വേണ്ടി വിജയവാഡയിലെ ജനങ്ങള് രംഗത്തിറങ്ങണമെന്നും അവര് ആവശ്യപ്പെട്ടു.
Content Highlights: CPI(M) leaders protesting against the proposed allotment of the RTC land to Lulu Group