ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗര് ജില്ലയില് വാഹനം ശരിയായി പാര്ക്ക് ചെയ്യാത്തത് ചോദ്യം ചെയ്ത വനിതാ ഹോം ഗാര്ഡിന്റെ ദേഹത്ത് ഓട്ടോ ഡ്രൈവര് ആസിഡ് ഒഴിച്ചു.റാവത്ത് എന്നയാള് ഓട്ടോറിക്ഷയുമായി വന്ന് തെറ്റായി പാര്ക്ക് ചെയ്യുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഹോം ഗാര്ഡിനെ ചീത്ത വിളിച്ച ശേഷം ഇയാള് സംഭവസ്ഥലത്തുനിന്നു മടങ്ങി.
വീട്ടിലെത്തിയ ഇയാള് ടോയ്ലറ്റ് വൃത്തിയാക്കാന് ഉപയോഗിക്കുന്ന ആസിഡ് എടുത്തുകൊണ്ട് തിരികെ വന്ന് ഹോം ഗാര്ഡിന്റെ മുകത്ത് ഒഴിക്കുകയായിരുന്നു.ഛത്രല് മേല്പ്പാലത്തില് ഹോം ഗാര്ഡ് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം.പ്രതിയെ സംഭവസ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തു.
Content Highlights: Auto driver throws acid on female home guard