ന്യൂ ഡല്ഹി: ഡല്ഹിയില് സുഹൃത്തുക്കള് തമ്മില് പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന് ഡല്ഹിയിലെ തിലക് നഗറിലാണ് സംഭവം. സംഭവത്തില് രണ്ട് ആണ്കുട്ടികള് കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
തിലക് നഗറിലെ ഒരു പാര്ക്കിൽ ഇന്ന് പുലർച്ചെയാണ് കത്തികുത്ത് ഉണ്ടായത്. ഖ്യാല ബി ബ്ലോക്കില് താമസിച്ചിരുന്ന കൊല്ലപ്പെട്ട ആരിഫും സന്ദീപും ബന്ധുകള് ആയിരുന്നു. ഇരുവരും തമ്മില് നല്ല സൗഹൃദവുമുണ്ടായിരുന്നു. പാര്ക്കില് കത്തിയുമായി വന്ന ഇരുവരും തര്ക്കത്തിനിടയില് പരസ്പരം കുത്തി പരിക്കേല്പ്പിക്കുകയായിരുന്നു. സന്ദീപിന് വസ്തു ബിസിനസ്സ് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
Content Highlights- Friends stabbed each other to death in Delhi