ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇമെയിൽ വഴി ബോംബ് ഭീഷണി

വിവരം ലഭിച്ചയുടനെ തിരച്ചില്‍ സംഘം സ്ഥലത്തെത്തി ദ്വാരകയിലും ചാണക്യപുരിയിലും തിരച്ചില്‍ ആരംഭിച്ചു

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് പ്രധാന സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ ഒരു നാവിക സ്‌കൂളിനും ദ്വാരകയിലെ മറ്റൊരു സിആര്‍പിഎഫ് സ്‌കൂളിനും നേരെയായിരുന്നു ബോംബ് ഭീഷണി. ഇമെയിൽ വഴിയായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടനെ തിരച്ചില്‍ സംഘം സ്ഥലത്തെത്തി ദ്വാരകയിലും ചാണക്യപുരിയിലും തിരച്ചില്‍ ആരംഭിച്ചു. പരിശോധനയില്‍ ഇതുവരെ സംശയാസ്പദനമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഈ വര്‍ഷം തുടക്കവും സമാനമായ തരത്തില്‍ ഡല്‍ഹിയിലെ രണ്ട് സകൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

Content Highlights- Bomb threats sent via email to two prominent schools in Delhi

To advertise here,contact us