തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി വിളളൽ കണ്ടെത്തി; തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടം അട്ടിമറിയെന്ന് സംശയം

റെയിൽവെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്

ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി വിളളൽ കണ്ടെത്തി. റെയിൽവെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.

VIDEO | Fire on train carrying diesel in Tiruvallur: Railway officials, police probing into crack found on track 100 meters from accident site. (Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/ITEOMKOWbd

ഇന്ന് രാവിലെയാണ് എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് തീപിടിച്ചത്. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചിരുന്നു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ട് സന്ദർശിച്ചു.

"പൊതുജനം തീപിടിത്തം കാണാൻ വരരുത്" എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. തിരുവള്ളൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളിൽ നിർത്തിയിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

#WATCH | Tamil Nadu: Freight train carrying diesel catches fire near Tiruvallur. Efforts to douse the fire underway. pic.twitter.com/1F1lNXt8SS

Content Highlights: Fire on train carrying diesel in Tiruvallur: Railway officials, police probing into crack found on track 100 meters from accident site

To advertise here,contact us