കൊല്ക്കത്ത: കൊല്ക്കത്തയില് ബോയ്സ് ഹോസ്റ്റലില് വിദ്യാര്ഥിനി ലൈംഗീക പീഠനത്തിനിരയായ കേസില് ഒരാള് അറസ്റ്റില്. പരമാനന്ദ് തോപ്പന്വാറിനെയാണ് ഹരിദേവ്പുര് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഐ ഐ എം ബോയ്സ് ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൗണ്സിലിംഗിനെന്ന വ്യാജേന പ്രതി പെണ്കുട്ടിയെ ഹോസ്റ്റലില് വിളിച്ചുവരുത്തുകയായിരുന്നെന്ന് എഫ്ഐആറില് പറയുന്നു. തുടര്ന്ന് ശീതള പാനീയത്തില് മയക്കുമരുന്ന് കലര്ത്തി നല്കിയതോടെ പെണ്കുട്ടി അബോധാവസ്ഥയിലായി. ബോധം തിരിച്ചുവന്നപ്പോഴാണ് പീഡനത്തിനിരയായ വിവരം പെണ്കുട്ടി അറിഞ്ഞത്. സംഭവം പുറത്ത് പറയാതിരിക്കാന് പ്രതി ഭീഷണിപ്പെടുത്തിയതായും റിപ്പോര്ട്ടില് പറയുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: The accused was arrested based on the girl's complaint