നായകടിയേറ്റ വിവരം മറച്ചുവെച്ചു; കൃഷ്ണഗിരിയിൽ 24-കാരൻ പേവിഷബാധയേറ്റ് മരിച്ചു

നായകടിയേറ്റ വിവരം ഇയാൾ തുടക്കത്തിൽ ആരോടും പറഞ്ഞിരുന്നില്ല

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ 24-കാരൻ പേവിഷബാധയേറ്റ് മരിച്ചു. കുപ്പാട്ടി സ്വദേശി എഡ്വിൻ ബ്രയാൻ ആണ് മരിച്ചത്. നായയുടെ കടിയേറ്റ് രണ്ട് മാസത്തിന് ശേഷമാണ് ഇയാളുടെ മരണം. നായകടിയേറ്റ വിവരം ഇയാൾ തുടക്കത്തിൽ ആരോടും പറഞ്ഞിരുന്നില്ല. നില വഷളായതിനെത്തുടർന്ന് ഹൊസൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. എംബിഎ ബിരുദധാരിയാണ് മരിച്ച എഡ്വിൻ. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

Conten Highlights: Youth dies two months after being bitten by dog near Hosur

To advertise here,contact us