'ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തീവ്ര പരിഷ്‌കരണം എന്തിന്?'; തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍

ന്യൂ ഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിടുക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചു.

എന്നാൽ പരിഷ്കരണത്തിൽ യുക്തിയില്ല എന്ന ഹർജിക്കാരുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കമ്മീഷന് അതിന് അധികാരമുണ്ട് എന്ന് കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയിലുള്ളവരെ പൗരന്മാര്‍ അല്ലാതാക്കാനാണ് കമ്മീഷന്റെ ശ്രമമെന്നും ഈ പരിഷ്കരണം നിയമത്തിലില്ലാത്ത നടപടിയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

ഈ വാദത്തോട് സുപ്രീം കോടതി യോജിക്കുകയാണ് ചെയ്തത്. തുടർന്ന് വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് സുപ്രീം കോടതിയെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചു. ആധാര്‍ കാര്‍ഡ് പൗരത്വ രേഖയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു.

To advertise here,contact us