'ബെംഗളൂരുവിൽ സമ്മതമില്ലാതെ സ്ത്രീകളുടെ റീൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നു'; ആശങ്കയറിച്ച് യുവതി

സമ്മതം എന്നത് വളരെ പ്രധാനമാണെന്ന് ഇവര്‍ക്കറിയില്ലായെന്നും യുവതി പ്രതികരിച്ചു

ബെംഗ്‌ളൂരു: ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലും മറ്റ് ഭാഗങ്ങളിലും സമ്മതമില്ലാതെ സ്ത്രീകളുടെ വീഡിയോകള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ പറ്റി ആശങ്കകള്‍ പങ്കുവെച്ച് യുവതി. ചര്‍ച്ച് സ്ട്രീറ്റിലൂടെയും മറ്റും നടന്നു പോകുന്ന യുവതികളുടെ വീഡിയോ അവരറിയാതെ പകര്‍ത്തി റീലായി ഒരു അക്കൗണ്ട് പോസ്റ്റ് ചെയ്യാറുണ്ടെന്നും അത്തരത്തില്‍ തന്റെ വീഡിയോയും ആരോ പകര്‍ത്തി പങ്കുവെച്ചെന്നും യുവതി ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യുവതിയുടെ ആരോപണം.

താൻ നടന്നു പോകുന്ന വീഡിയോ റീലാക്കി പോസ്റ്റ് ചെയ്തതിന് പിന്നാലെ തനിക്ക് അജ്ഞാത അക്കൗണ്ടുകളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വരുന്നു. തന്റേത് പബ്ലിക്ക് അക്കൗണ്ടായതു കൊണ്ട് എന്തും അയക്കാമെന്ന് കരുതേണ്ട. സമ്മതം എന്നത് വളരെ പ്രധാനമാണെന്ന് ഇവര്‍ക്കറിയില്ലായെന്നും യുവതി പ്രതികരിച്ചു. കാഴ്ചക്കാരെ നേടാനായി ആളുകളുടെ സമ്മതമില്ലാതെ വീഡിയോകള്‍ എടുത്ത് പങ്കുവെക്കുന്നത് ശരിയല്ലായെന്നും യുവതി സൈബര്‍ പൊലീസിനെയും ബാംഗ്ലൂര്‍ സിറ്റി പൊലീസിനെയും ടാഗ് ചെയ്ത പോസ്റ്റിൽ പറഞ്ഞു. അതേ സമയം, യുവതിയുടെ പോസ്റ്റിനോട് ഇതുവരെ ബാംഗ്ലൂര്‍ പൊലീസ് പ്രതികരിച്ചിട്ടില്ല.

Content Highlights- 'In Bengaluru, women are being filmed and posted on Instagram without their consent'; Woman expresses concern

To advertise here,contact us