നപുംസകങ്ങള്‍ എന്ന് ആക്ഷേപം: ആര്‍എസ്എസിനെ പരോക്ഷമായി അധിക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എ വിവാദത്തിൽ

കോണ്‍ഗ്രസ് പാര്‍ട്ടി പരസ്യമായി മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം

ഭോപ്പാല്‍: ആര്‍എസ്എസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ സാഹബ് സിംഗ് ഗുര്‍ജർ. മധ്യപ്രദേശിലെ അശോക് നഗറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ന്യായ് സത്യാഗ്രഹ' പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഗ്വാളിയോര്‍ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയായ സാഹബ് സിംഗ് ഗുര്‍ജറിന്റെ വിവാദ പരാമര്‍ശം. ആണുങ്ങള്‍ യുദ്ധത്തിനും പോയി നപുംസകങ്ങളായിരുന്നവര്‍ സംഘത്തിനും (ജോ മര്‍ദ് തേ വോ ജങ് മേ ആയേ, ജോ ഹിേ്രജ തേ വോ സംഘ് മേ ഗയേ) എന്നായിരുന്നു എംഎല്‍എയുടെ അധിക്ഷേപ പരാമർശം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിംഗ്, ഉമംഗ് സിംഗാര്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു ഗുര്‍ജറിന്റെ പരാമര്‍ശം. സാഹബ് സിംഗ് ഗുര്‍ജറിന്റെ വീഡിയോ മധ്യപ്രദേശില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഷ്ട്രീയ സ്വയംസേവക് സംഘിനെ (ആര്‍എസ്എസ്) പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

Jo mard the vo jang me gyeJo hijde the vo sangh me gye.—Sahab Singh Gurjar, INC MLA pic.twitter.com/nYamxMvkTq

ഗുര്‍ജാറിന്റെ നപുംസക അധിക്ഷേപം ഭരണഘടനാ വിരുദ്ധവും അപമാനകരവുമാണെന്ന് സംസ്ഥാന സഹകരണമന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. കോണ്‍ഗ്രസിനുളളില്‍ രൂക്ഷമാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും ഭരണഘടനാമൂല്യങ്ങളെ അവഹേളിക്കുന്ന കോണ്‍ഗ്രസിന്റെ മനോനിലയുടെയും പ്രതിഫലനമാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നിലെന്നും സാരംഗ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പരസ്യമായി മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം, കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Content Highlights: Men go to war, eunuchs join the sangh: Congress MLA insults RSS

To advertise here,contact us