ചെന്നൈ: തമിഴ്നാട്ടില് സ്കൂള് ബസില് ട്രെയിനിടിച്ച് രണ്ട് മരണം. പ്ലസ് വണ്ണിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് മരിച്ചത്. കടലൂര് ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്വേ ട്രാക്ക് മുറിച്ചുകടക്കാന് ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ചെമ്മം കുപ്പം ഭാഗത്തെ റെയിൽവെ ഗേറ്റിലാണ് അപകടമുണ്ടായത്. ഗേറ്റ് കീപ്പർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. ഇയാളെ നാട്ടുാകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസെത്തി ഇയാളെ നാട്ടുകാർക്കിടയിൽ നിന്ന് പിടിച്ച് മാറ്റി. 50 മീറ്ററോളം ട്രെയിൻ ബസിനെ ഇടിച്ച് കൊണ്ട് പോയെന്നാണ് വിവരം. പരിക്കേറ്റ വിദ്യാര്ത്ഥികളെ കടലൂര് സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില് കൂടുതല് അന്വേഷണം നടന്നുവരികയാണ്. ബസിൽ ആറ് കുട്ടികളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.
Content Highlights- Train hits school bus in Tamil Nadu, 4 dead