റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ല എന്ന് കേന്ദ്ര സർക്കാർ; വിശദീകരണം തേടി

പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി: ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ല എന്ന് കേന്ദ്ര സർക്കാർ. സംഭവത്തിൽ എക്‌സിനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാർ മറുപടി നൽകി.

ഇന്ന് മുതൽക്കാണ് റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമാകാതെ വന്നത്. 'നിയമപരമായ നടപടിക്ക് മേൽ തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നു' എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മുൻപ് നിലനിന്നിരുന്ന ചില നിയമപ്രശ്നങ്ങൾ മൂലമാകാം അക്കൗണ്ട് മരവിപ്പിച്ചത് എന്നും ചില റിപ്പോർട്ടുകളുണ്ട്. അങ്ങനെയങ്കിൽ ഉടൻതന്നെ അക്കൗണ്ട് തിരിച്ചവന്നേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Centre asks for explanation at reuters blocking issue

To advertise here,contact us