അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; ഗുജറാത്തി നടിയുടെ പതിനാലുകാരനായ മകൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയുടെ മകനാണ് മരിച്ച കുട്ടി എന്നാണ് റിപ്പോർട്ടുകൾ

മുംബൈ: അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെത്തുടർന്ന് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈ കാൻഡിവാലിയിലാണ് സംഭവം. കളിക്കാൻ പോകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാൽ ട്യൂഷന് പോകാൻ അമ്മ നിർബന്ധിക്കുകയായിരുന്നു. പിന്നാലെയാണ് കുട്ടി ഫ്ലാറ്റിന്റെ 51-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയുടെ മകനാണ് മരിച്ച കുട്ടി എന്നാണ് റിപ്പോർട്ടുകൾ.

വൈകുന്നേരം ഏഴ് മണിയോടെ ട്യൂഷന് പോകാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി മടിച്ചു നിന്നതായി അമ്മ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പലതവണ പറഞ്ഞെങ്കിലും കുട്ടി കേട്ടില്ല. മിനിറ്റുകൾക്ക് ശേഷം, വാച്ച്മാൻ എത്തിയാണ് മകൻ കെട്ടിടത്തിൽ നിന്ന് വീണതായി വീട്ടുകാരെ അറിയിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Actor's Son Jumps From flat In Mumbai On Being Told To Go For Tuition

To advertise here,contact us