പിണങ്ങി കഴിഞ്ഞ ഭാര്യ വീട്ടിലേക്ക് തിരികെ വരില്ലായെന്ന് പറഞ്ഞു; യുവതിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി ഭർത്താവ്

ഇരുവരുടെയും ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടുകയും പ്രതിയായ ജഗ്ദീപിനെ പിടികൂടുകയുമായിരുന്നു

ലക്‌നൗ: ഭാര്യയോടുള്ള വൈരാഗ്യത്തില്‍ യുവാവ് ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ വീട്ടിലേക്ക് മടങ്ങി വരില്ലായെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൻ്റെ പുറത്താണ് യുവാവ് കൊലപാതകം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. വിജയ് ഖേദയില്‍ താമസിച്ചിരുന്ന യുവതിയുടെ മാതാപിതാക്കളെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ജഗ്ദീപ് സിങ്ങെന്നയാളാണ് തന്റെ ഭാര്യയായ പൂനത്തിൻ്റെ മാതാപിതാക്കളെ മൂര്‍ച്ഛയുള്ള വസ്തു ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്.

ഇരുവരുടെയും ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടുകയും പ്രതിയായ ജഗ്ദീപിനെ പിടികൂടുകയുമായിരുന്നു. പിന്നാലെ പൊലീസിന് ഇയാളെ കൈമാറി. പൂനത്തിന്റെ മാതാപിതാക്കളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Content Highlights- A young man killed his wife's parents in a feud with his wife.

To advertise here,contact us