ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ: രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ആശയങ്ങള്‍ കൊണ്ട് സഹോദരനായ രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേരുന്നു എന്നാണ് എംകെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചത്

icon
dot image

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ എന്നും നരേന്ദ്രമോദി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത്. 1970 ജൂണ്‍ 19-ന് ന്യൂഡല്‍ഹിയിലാണ് രാഹുല്‍ ഗാന്ധി ജനിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.

പിറന്നാളാശംസകള്‍ നേരുന്നുവെന്നും ആരോഗ്യത്തോടെയിരിക്കട്ടെയെന്നുമാണ് രാജ്‌നാഥ് സിങ് ആശംസിച്ചത്.

ആശയങ്ങള്‍ കൊണ്ട് സഹോദരനായ രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേരുന്നു എന്നാണ് എംകെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചത്. ആശയങ്ങളില്‍ ഉറച്ചുനിന്ന് ധൈര്യമായി മുന്നോട്ടുപോവുക എന്നും ശോഭനമായ ഇന്ത്യയ്ക്കായുളള യാത്രയില്‍ വിജയം നമ്മുടേതായിരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. തന്റെ സഹോദരനായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും ധൈര്യത്തിന്റെയും പാതയില്‍ ദൃഢനിശ്ചയത്തോടെ ശാന്തനായി തുടരുകയെന്നുമാണ് കമല്‍ ഹാസന്‍ കുറിച്ചത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുണ്ട്. തല്‍ക്കത്തോറ സ്‌റ്റേഡിയത്തിലാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ഡല്‍ഹി യൂണിറ്റും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നൂറിലധികം കമ്പനികളിലായി അയ്യായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

Content Highlights:

To advertise here,contact us
To advertise here,contact us
To advertise here,contact us