മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

മുംബൈ: മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് ആറ് പേർ മരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് സംഭവം. പ്ലാറ്റഫോമില്‍ നിന്ന് നീങ്ങിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ വീണത്. അമിതമായ തിരക്ക് മൂലമാണ് അപകമുണ്ടായതെന്നാണ് നിഗമനം.

ഡോറിലടക്കം തൂങ്ങി നിന്നാണ് ആളുകള്‍ യാത്ര ചെയ്തത്. മുംബൈ ഛത്രപതി ടെര്‍മിനന്‍സില്‍ നിന്ന് താനെയിലെ കസറയിലേക്ക് പോകുന്ന ട്രെയിനില്‍ ആണ് അപകടം. മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.

Content Highlights: Five dead after falling off overcrowded local train in Mumbai

To advertise here,contact us