ഗുജറാത്തില്‍ യുവ മോഡല്‍ ജീവനൊടുക്കിയ നിലയില്‍

മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ യുവ മോഡല്‍ ആത്മഹത്യ ചെയ്ത നിലയിൽ. ഇരുപത്തിമൂന്നുകാരിയായ അഞ്ജലി വെര്‍മോറയെയാണ് അത്വയിലെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചെന്നും കുടുംബാംഗങ്ങളെ ചോദ്യംചെയ്യുന്നതും അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതുമുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

അടുത്തിടെ മധ്യപ്രദേശില്‍ നിന്നുളള പത്തൊന്‍പതുകാരിയായ മോഡലിനെ സൂറത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സുഖ്പ്രീത് കൗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഡലിംഗ് രംഗത്തെ കരിയറില്‍ മികച്ച അവസരങ്ങള്‍ തേടിയാണ് സുഖ്പ്രീത് സൂറത്തിലെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മഹേന്ദ്ര രജ്പുത് എന്ന യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. ഇയാള്‍ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Content Highlights: Young model anjali vermora found dead in gujarat

To advertise here,contact us