പാതിരാത്രി മകന് ഭക്ഷണം ഉണ്ടാക്കി നൽകിയില്ല; മുംബൈയിൽ മദ്യലഹരിയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സംഭവത്തിൽ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മുംബൈ: അർധരാത്രി ഭക്ഷണമുണ്ടാക്കി നൽകിയില്ലെന്നാരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകന്റെ ആക്രമണത്തിൽ 65-കാരിയായ തിപാബായി പവാരയാണ് മരിച്ചത്. സംഭവത്തിൽ മകൻ അവ്‌ലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ​ദിവസം രാത്രിയിൽ മകന് വേണ്ട ചോറും കറികളും തയ്യാറാക്കിവെച്ച ശേഷം അമ്മ തിപാബായ് ഉറങ്ങാൻ പോയതായിരുന്നു.

എന്നാൽ മീൻ കറിയുടെ മണം പിടിച്ചെത്തിയ നായ ഇത് തട്ടിമറിച്ചിട്ടു. തുടർന്ന് അർധരാത്രി വീട്ടിലെത്തിയ അവ്‌ലേഷ് ഭക്ഷണം തട്ടിമറിച്ചത് കണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നല്ല മയക്കത്തിലായിരുന്ന അമ്മ ഉണ‍ന്നില്ല.

തുട‍‍‍ർന്ന് മദ്യലഹരിയിലായിരുന്ന മകൻ അമ്മയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. രാവിലെ ഉണർന്നപ്പോഴാണ് അമ്മ മരിച്ചതായി ഇയാൾക്ക് മനസ്സിലായത്. ഉടൻ ബന്ധുക്കളും സ്ഥലത്തെത്തി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അവ്‌ലേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights:Son kills mother by hitting her on the head in Mumbai

To advertise here,contact us