അമരാവതി: ആന്ധ്രാപ്രദേശിൽ യുവാക്കളെ നടുറോഡിൽ ഇരുത്തി പൊലീസുകാർ പരസ്യമായി മർദിച്ചു. തെനാലി ഹൈവേയിലാണ് മൂന്ന് യുവാക്കളെ നടുറോഡിൽ ഇരുത്തി പൊലീസുമാർ മർദിച്ചത്. ഒരുമാസം മുൻപ് മയക്കുമരുന്നിനടിമയായിരുന്ന പ്രാദേശിക ഗുണ്ടാനേതാവ്ഐതാനഗറിലെ പൊലീസ് കോൺസ്റ്റബിളായ ചിരഞ്ജീവിയെ ആക്രമിച്ചിരുന്നു.
ഇയാളുടെ അനുയായികളായ വിക്ടർ, ബാബുലാൽ, രാകേഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം നടുറോഡിൽ വെച്ച് പൊലീസുകാർ മർദിച്ചത്. പൊലീസ് പിടികൂടിയ മൂന്ന് യുവാക്കളുടേയും കൈ പുറകിൽ കെട്ടിയ ശേഷം റോഡിന് നടുക്ക് ഇവരെ കാൽ നീട്ടി ഇരുത്തുകയും തുടർന്ന് ഭാരവും നീളവുമുള്ള വടികൊണ്ട് യുവാക്കളുടെ കാൽവെള്ളയിൽ ആഞ്ഞടിക്കുകയായിരുന്നു.
കാൽവെള്ളയിൽ ശക്തമായി അടിക്കുന്നത് പൊലീസുകാർ തുടർന്നപ്പോൾ യുവാക്കൾ വേദന സഹിക്കാതെ ഉച്ചത്തിൽ കരയുന്നതും വീഡിയോയിൽ ഉണ്ട്. പ്രതികളെ പൊലീസുകാർ പരസ്യമായി റോഡിലിട്ട് ആക്രമിച്ച ഈ വീഡിയോ വൈഎസ്ആർ പാർട്ടി വക്താവ് അമ്പാട്ടി റാംബാബു ഉൾപ്പടെ എക്സിൽ പങ്ക് വെച്ചിട്ടുണ്ട്.
Content Highlights:Policemen beat up youths in public in Andhra Pradesh