സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി; കണ്ണിന് പരിക്കേറ്റ യുവാവ് ചികിത്സയിൽ

മെയ് 21 ന് ബെംഗളൂരു ബസവേശ്വര നഗറിലാണ് സംഭവം

ബെംഗളൂരു: ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി. മെയ് 21 ന് ബെംഗളൂരു ബസവേശ്വര നഗറിലാണ് സംഭവം. വീടിന്റെ ലൊക്കേഷൻ തെറ്റായി നൽകിയെന്നാരോപിച്ചാണ് സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചത്. മർദനത്തിന് പുറമേ ഇയാൾ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തു.

ഇത് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലേയ്ക്ക് എത്തിയത്. കണ്ണിന് പരിക്കേറ്റ ഉപഭോക്താവ് നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉപഭോക്താവിൻ്റെ പരാതിയിൽ ഡെലിവറി ബോയ് വിഷ്ണു വർദ്ധനെതിരെ പൊലീസ് കേസെടുത്തു.

content highlights:Complaint alleges that a Septo delivery boy beat up a customer

To advertise here,contact us