ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു

മലയാളത്തില്‍ അടക്കം വില്ലന്‍ വേഷങ്ങളില്‍ ചെയ്ത രാഹുല്‍ ദേവിന്‍റെ സഹോദരനാണ് മുകുള്‍ ദേവ്

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു. 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. പൃഥ്വിരാജിനേയും പാര്‍വതി തിരുവോത്തിനേയും പ്രധാനകഥാപാത്രങ്ങളാക്കി റോഷ്ണി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്ന മുകുളിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം മുകുള്‍ ദേവ് തന്നിലേക്ക് ഒതുങ്ങിയിരുന്നുവെന്ന് മരണവാര്‍ത്ത സ്ഥിരീകരിച്ച വിന്ധു ധാരാ സിങ് പ്രതികരിച്ചു. സഹോദരന്‍ രാഹുല്‍ ദേവിനൊപ്പമായിരുന്നു താമസം. ഇക്കാലയളവില്‍ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ആരേയും കാണാന്‍ കൂട്ടാക്കാറില്ലായിരുന്നുവെന്നും വിന്ദു ധാരാ സിങ് കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ അടക്കം വില്ലന്‍ വേഷങ്ങളില്‍ ചെയ്ത രാഹുല്‍ ദേവിന്‍റെ സഹോദരനാണ് മുകുള്‍ ദേവ്. രാഹുലിന് പിന്നാലെയാണ് ഇദ്ദേഹവും ചലച്ചിത്ര രംഗത്തേക്ക് വന്നത്. മുകുൾ ദേവ് അവസാനമായി അഭിനയിച്ചത് ഹിന്ദി ചിത്രമായ ആന്ത് ദി എൻഡിലാണ്. 1996 ൽ വിജയ് പാണ്ഡെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുകുൾ ടെലിവിഷനിൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് അദ്ദേഹം ദൂരദർശന്റെ ഏക് സേ ബദ് കർ ഏക് എന്ന കോമഡി ഷോയിൽ പ്രത്യക്ഷപ്പെട്ടു, കൂടാതെ ഫിയർ ഫാക്ടർ ഇന്ത്യയുടെ ആദ്യ സീസണിലും പ്രത്യക്ഷപ്പെട്ടു. ദസ്തക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ അരങ്ങേറ്റം കുറിച്ചത്. സണ്‍ ഓഫ് സർദാർ, ആർ… രാജ്കുമാർ, ജയ് ഹോ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

content highlights: Bollywood actor Mukul dev passes away

To advertise here,contact us