ദില്ലിയിൽ ആലിപ്പഴ വർഷം, കനത്ത മഴയിൽ കുടുങ്ങി വിമാന സർവീസുകൾ

മഴയിൽ നഗരത്തിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും. മഴ കനത്തതോടെ വിമാന സർവീസുകളെ പലതും ബാധിച്ചു.

വിമാനങ്ങൾ പലതും വഴി തിരിച്ചുവിടുന്നതായും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നുവെന്നുമാണ് വിവരം. മഴയിൽ നഗരത്തിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഇതേ തുടർന്ന് ചിലയിടങ്ങളിൽ ഗതാഗത തടസ്സപ്പെട്ടു.

അതേ സമയം, കാലവർഷം അടുത്തതോടെ കേരളത്തിലും മഴ കനക്കുന്നുണ്ട്. സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കർണാടക- ഗോവ തീരത്തിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ അറബി കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും.

Content Highlights-Hailstorm hits Delhi, flights disrupted due to heavy rain

To advertise here,contact us