ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വർഗീയ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. രാജ്യം നിങ്ങളെയോര്ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ കോടതി അന്വേഷണത്തിന് പ്രത്യേക സമിതിയെയും നിയമിച്ചു.
ഐജി റാങ്കില് കുറയാത്ത മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് സമിതി അംഗങ്ങള്. അംഗങ്ങളില് ഒരാള് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരിക്കും. ഇവർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും ആയിരിക്കും. എസ്ഐടി രൂപീകരിച്ച ശേഷം ഡിജിപി നാളെ സുപ്രീംകോടതിയെ അറിയിക്കണം. മന്ത്രി അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.
മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചില്ല. ചില ക്ഷമാപണങ്ങള് മുതലക്കണ്ണീരാകാമെന്ന് സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു. മന്ത്രിയുടെ ഹര്ജിയില് ഹര്ജിയില് മധ്യപ്രദേശ് സര്ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
തുടർന്ന് വിജയ് ഷായെ സുപ്രീംകോടതി കണക്കിന് വിമർശിക്കുകയും ചെയ്തു. അംഗീകരിക്കാനാകാത്ത പരാമര്ശമാണ് വിജയ് ഷാ നടത്തിയത്. വാക്കുകള് ഉപയോഗിക്കുമ്പോള് ശ്രദ്ധ വേണം. സൈന്യത്തെ സംബന്ധിച്ച് പരാമര്ശം പ്രധാനമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സുപ്രിംകോടതി വിജയ് ഷായെ ഓർമിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയാണ് മന്ത്രി എന്നോര്ക്കണമെന്നും രാജ്യം നിങ്ങളെയോര്ത്ത് ലജ്ജിക്കുന്നുവെന്ന് സുപ്രിംകോടതി രോക്ഷമായി വിമർശിച്ചു. തുടർന്ന് മന്ത്രിയുടെ അറസ്റ്റ് തത്കാലത്തേക്ക് തടയുകയും ചെയ്തു.
തന്റെ പ്രസംഗത്തില് സോഫിയ ഖുറേഷിയെ 'ഭീകരരുടെ സഹോദരി' എന്ന് മന്ത്രി വിളിച്ചിരുന്നു. ഏപ്രില് 22-ന് കശ്മീരിലെ പഹല്ഗാമില് നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തില് നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമര്ശം. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവരുടെ സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവര് ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെണ്മക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാ'ണെന്ന് വിജയ് ഷാ പറഞ്ഞിരുന്നു.
Content Highlights: SC raps vijay shah over his remarks on sofiya qureshi