പ്രഷർകുക്കറിൽ 5.6 കോടി രൂപയുടെ രാസലഹരി തയാറാക്കി; മുംബൈയിൽ വിദേശ വനിത പൊലീസ് പിടിയിൽ

5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു ആണ് പിടിയിലായത്

മുംബൈ: ഫ്ലാറ്റിൽ പ്രഷർ കുക്കറിനകത്ത് രാസലഹരി തയാറാക്കുന്നതിനിടെ യുവതി പിടിയിൽ. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു ആണ് പിടിയിലായത്. മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുട‍‍ർന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് യുവതി പിടിയിലായത്.

മുംബൈ തുളിഞ്ച് പൊലീസാണ് അന്വേഷണം നടത്തിയത്. അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് ‌നിർമ്മിച്ച എംഡിഎംഎ വൻതോതിലാണ് ഈ പ്രദേശത്ത് വിറ്റ് പോയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നെന്നു സീനിയർ പൊലീസ് ഇൻസ്പെക്ടർ വിജയ് ജാദവ് പറഞ്ഞു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Content Highlights:Police arrest foreign woman who prepared drugs in pressure cooker

To advertise here,contact us