എൻ കെ പ്രേമചന്ദ്രന്‌ സുസ്ഥിര സൻസദ് രത്ന പുരസ്കാരം

പ്രൈം പോയിന്റ് ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്

ന്യൂഡൽഹി: ഇത്തവണത്തെ സുസ്ഥിര സൻസദ് രത്ന പുരസ്കാരത്തിന് എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, സുപ്രിയ സുലെ, ഭർത്തൃഹരി മഹ്താബ്, ശ്രീരംഗ് അപ്പ ബാർനെ എന്നിവർ അർഹരായി. തുടർച്ചയായ മൂന്ന് ലോക്‌സഭകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള പുരസ്കാരമാണ് സുസ്ഥിര സൻസദ് രത്ന പുരസ്കാരം. കൊല്ലം എംപിയായ പ്രേമചന്ദ്രന് നേരത്തേ മൂന്നുതവണ സൻസദ്‌ രത്ന പുരസ്കാരം ലഭിച്ചിരുന്നു.

ഇപ്പോഴത്തെ സഭയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്മിത വാഗ്, മേധ കുൽക്കർണി, പ്രവീൺ പട്ടേൽ, രവി കിഷൻ, നിഷികാന്ത് ദുബെ, ബിദ്യുത് ബരൻ മഹാതോ, പി.പി. ചൗധരി, മദൻ റാത്തോഡ്, ദിലീപ് സൈക്യ (എല്ലാവരും ബിജെപി), അരവിന്ദ് സാവന്ത് (ശിവസേന യുബിടി), നരേഷ് ഗണപത് മസ്‌കെ (ശിവസേന), വർഷ ഗെയ്‌ക്‌വാദ് (കോൺഗ്രസ്), സി.എൻ. അണ്ണാദുരൈ (ഡിഎംകെ) എന്നിവർക്ക് സൻസദ് രത്ന പുരസ്കാരവും നൽകും. പ്രൈം പോയിന്റ് ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

Content Highlights:N K Premachandran awarded Sustira Sansad Ratna Award

To advertise here,contact us