ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പൊലീസ്; ഭീകരരെന്ന് സംശയിക്കുന്നവരും പിടിയിൽ

സൗദി അറേബ്യൻ ഐഎസ് മോഡ്യൂളിന്റെ നിർദേശപ്രകാരം നഗരത്തിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി

ഹൈദരാബാദ്: നഗരത്തിൽ ഭീകരാക്രമണം നടത്താനുളള ഭീകരരുടെ പദ്ധതി പൊളിച്ച് ഹൈദരാബാദ് പൊലീസ്. നഗരമധ്യത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന, ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിജയനഗരത്തിൽ നിന്നും സിറാജ് എന്നയാളെയും ഹൈദരാബാദിൽ നിന്നും സമീർ എന്നയാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗദി അറേബ്യൻ ഐസിസ് മോഡ്യൂളിന്റെ നിർദേശപ്രകാരം നഗരത്തിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. തെലങ്കാന കൗണ്ടർ ഇന്റലിജൻസിന്റെയും ആന്ധ്ര പ്രദേശ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലൂടെയാണ് ഇവർ പിടിയിലായത്.

മെയ് 17ന് എൻഐഎയും ഒരു നിർണായക അറസ്റ്റ് നടത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഐസിസ് സ്ലീപ്പർ സെൽ അംഗങ്ങളായ രണ്ട് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. പൂനെ ഐഇഡി കേസിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. രണ്ട് വർഷത്തോളമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇവർ. മൂൺ ലക്ഷം രൂപ പാരിതോഷികവും ഇരുവരെയും കണ്ടെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Hyderabad police thwarted terror attack

To advertise here,contact us