ന്യൂഡൽഹി: സുപ്രിംകോടതിയുടെ അന്പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ് രാമകൃഷ്ണന് ഗവായ് ഇന്ന് ചുമതലയേല്ക്കും. രാവിലെ പത്തിന് രാഷ്ട്രപതി ഭവനില് സംഘടിപ്പിക്കുന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുര്മു സത്യവാചകം ചൊല്ലികൊടുക്കും. ചീഫ് ജസ്റ്റിസ് പദവിയില് നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേല്ക്കുന്നത്. നവംബര് 23 വരെ ജസ്റ്റിസ് ബിആര് ഗവായ് ചീഫ് ജസ്റ്റിസ് പദവിയില് തുടരും.
മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ബിആര് ഗവായ് 2003ല് ബോംബെ ഹൈക്കോടതിയില് അഡീഷണല് ജഡ്ജിയായി. 2019 മെയ് മാസത്തിലാണ് ബിആര് ഗവായ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബോംബെ ഹൈക്കോടതി നാഗ്പൂര് ബെഞ്ചില് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ബിആര് ഗവായ് ഭരണഘടനാ നിയമത്തിലും ഭരണ നിര്വ്വഹണ നിയമത്തിലും വിദഗ്ധനാണ്. മുന് കേരള ഗവര്ണ്ണര് ആര്എസ് ഗവായിയുടെ മകനാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബിആര് ഗവായ്.
Content Highlight: Now the new face; Justice Bhushan Ramakrishnan Gavai will take over as Chief Justice today